എരുമേലി: മണ്ഡല-മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ടു ശബരിമലയിലേക്കുള്ള കാനന പാത വഴിയുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

എരുമേലിയിൽ 13 ന് വൈകിട്ട് 6 വരെയും അഴുതക്കടവിൽ 14 ന് രാവിലെ 8വരെയും മുക്കുഴിയിൽ രാവിലെ 10 വരെയും മാത്രമേ തീർഥാടകരെ കടത്തിവിടു. തീർത്ഥാടകരുടെ സുരക്ഷ പരിഗണിച്ചാണ് പരമ്പരാഗത കാനന പാതയിലൂടെയുള്ള തീർത്ഥ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
