പാലാ: പാലാ കരൂരിലെ റബ്ബര്‍ ഫാക്ടറി അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് നാട്ടുകാർ. വിഷവാതകവും മാലിന്യങ്ങൾ ഒഴുക്കിവിടുന്നത് മൂലം ജലസ്രോതസ്സുകൾ മലിനമാകുന്നതും ചൂണ്ടിക്കാട്ടി ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് പാലാ നഗരസഭയിലെ രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറി അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

നഗരസഭാ ലൈസന്‍സ്, വായു മലിനീകരണ നിയന്ത്രണ ബോര്‍ഡ് ലൈസന്‍സ് എന്നിവയൊന്നും ഇല്ലാതെ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതായി ഹർജിയിൽ പരാതിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന ഹൈക്കോടതി ഉത്തരവ് പാലാ ആര്‍ഡിഒ ഉടൻ നടപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ജനങ്ങൾക്ക് ബുദ്ധിമുട്ടായതോടെ പല തവണ വിവിധ വകുപ്പ് അധികാരികൾക്ക് പരാതി നൽകുകയും പലതവണ ജനങ്ങള്‍ ഫാക്ടറിയ്ക്ക് മുന്നില്‍ സമരവും നടത്തിയിരുന്നു. ഇവയൊന്നും ഫലം കാണാതെ വന്നതോടെയാണ് നാട്ടുകാർ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു ഹൈക്കോടതിയെ സമീപിച്ചത്.
