പാലാ: വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക്. വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

നിയന്ത്രണം വിട്ട കാർ ബാരിക്കേഡിലും പോസ്റ്റിലും ഇടിച്ചു പ്രവിത്താനം സ്വദേശികളായ വർക്കി (72) ഭാര്യ ചിന്നമ്മ (68)തൊടുപുഴ സ്വദേശി ദീതുൾ (38) എന്നിവർക്ക് പരിക്കേറ്റു. പിറവത്ത് പോയി വന്ന കുടുംബാംഗങ്ങൾ സഞ്ചരിച്ച കാറാണ് അർധരാത്രിയിൽ അപകടത്തിൽ പെട്ടത്. പെരിയകുളത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഇരട്ടയാർ സ്വദേശി എബി ജീച്ചന് (21)പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം.

