മുണ്ടക്കയത്ത് ജനവാസമേഖലയിൽ നിന്നും വൻ സ്ഫോടക വസ്തുക്കൾ പിടികൂടി.


മുണ്ടക്കയം: മുണ്ടക്കയത്ത് ജനവാസമേഖലയിൽ നിന്നും വൻ സ്ഫോടക വസ്തുക്കൾ പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുണ്ടക്കയം പുത്തൻചന്തയിൽ നടത്തിയ പരിശോധനയിലാണ് വൻ സ്ഫോടക വസ്തുക്കൾ പിടികൂടിയത്.

 

 സ്ഫോടക വസ്തുക്കൾ ക്വാറിയിലേക്ക് പാറ പൊട്ടിക്കുന്ന ആവശ്യങ്ങൾക്ക് എത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം എന്ന് പോലീസ് പറഞ്ഞു. കോരുത്തോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പാറമടയിലേക്കു എത്തിച്ചതാണിതെന്നാണ് വിവരം. പാഷ, കേപ്പ എന്നിവയടക്കമുള്ള വസ്തുക്കളാണ് കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്നും പോലീസ് പിടികൂടിയത്. തമിഴ്‌നാട് സ്വദേശിയയായ ഒരാളെ സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന.