കോട്ടയം: കേരളത്തിന്റെ ആരോഗ്യമേഖലയിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കി രാജ്യത്തിനഭിമാനമായി മാറിയ കോട്ടയം മെഡിക്കൽ കോളേജിനെ ചേർത്തു പിടിച്ചു സംസ്ഥാന ബജറ്റ്.

കോട്ടയം മെഡിക്കല്‍ കോളേജിലെ എപ്പിഡമിക്ക് വാര്‍ഡ് നിര്‍മ്മാണത്തിന് 86.37 ലക്ഷം രൂപയും, പാരാമെഡിക്കല്‍ ഹോസ്റ്റല്‍ നിര്‍മ്മാണത്തിന് 274.08 ലക്ഷം രൂപയും ബജറ്റില്‍ അനുവദിച്ചു. മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ നിര്‍മ്മാണത്തിനുള്ള അനുമതിയും ബജറ്റില്‍ ലഭ്യമായിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളിലേയ്ക്ക് അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ബജറ്റില്‍ തുക നീക്കിവെച്ചിട്ടുണ്ട്. റെറ്റിനല്‍ ഗ്രീന്‍ ലേസല്‍ മിഷ്യന് 55 ലക്ഷം രൂപ, എക്കോ മിഷ്യന് 42 ലക്ഷം രൂപ, പോര്‍ട്ടബിള്‍ എക്കോ കാര്‍ഡിയോഗ്രാഫി മിഷ്യന് 40 ലക്ഷം രൂപ, ത്രോംബോസ്കോപ്പ് 40 ലക്ഷം രൂപ, റഫ്രിജറേറ്റഡ് സെന്‍ട്രി ഫ്യൂജ് 45 ലക്ഷം രൂപ, ഹീമോ ഡയാലിസിസ് മിഷ്യന്‍ (5എണ്ണം) 35 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കന്നത്.

