പാമ്പാടി: കോട്ടയം പാമ്പാടിയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കമ്പിവടിക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. പാമ്പാടി ഇല്ലിവളവിൽ ഇന്നുഉച്ചയോടെയാണ് സംഭവം. പാമ്പാടി ഇല്ലിവളവ് മാടമന വീട്ടിൽ സുധാകരനാണ് ഭാര്യയായ ബിന്ദുവിനെ കമ്പിവടിക്ക് തലയ്ക്കടിച്ചു അടിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. കുടുംബവഴക്കാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു.
കോട്ടയം പാമ്പാടിയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കമ്പിവടിക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു.
