പള്ളിക്കത്തോട് ബൈപാസ് റോഡിൽ കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷകരായത്‌ സജിനും സോണിയും.


പള്ളിക്കത്തോട്: പള്ളിക്കത്തോട് ബൈപാസ് റോഡിൽ കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷകരായത്‌ പള്ളിക്കത്തോട് സ്വദേശികളായ സജിനും സോണിയും. കഴിഞ്ഞ ദിവസം വൈകിട്ട് പള്ളിക്കത്തോട് ബൈപാസ് റോഡിൽ ആണ് അപകടം ഉണ്ടായത്.

 

 തോണക്കര ആന്റണി ഓടിച്ചിരുന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഒരാൾ മാത്രമാണുണ്ടായിരുന്നത്. കാർ നിയന്ത്രണം വിട്ട് റോഡരികിലെ തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. ഇതോടൊപ്പം കാറിൽ നിന്ന് പുക ഉയരുകയും ചെയ്തതോടെ പേടിപ്പിക്കുന്ന രംഗമായിരുന്നു. അപകടം കണ്ടു സമീപത്തെ കടയുടമകളായ സജിൻ തോമസും സോണിയും സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. 30 അടിയോളം താഴ്ചയിലേക്ക് തല കീഴായി മറിഞ്ഞ കാറിനടുത്തേക്ക് ജീവൻ പണയം വെച്ച് സജിൻ തോട്ടിലേക്ക് ചാടുകയായിരുന്നു. കാറിന്റെ ഗ്ലാസ് തകർത്താണ് ആന്റണിയെ രക്ഷപ്പെടുത്തിയത്. സോണിയും രക്ഷാപ്രവർത്തനത്തിൽ സജിനൊപ്പം സഹായമായി ഉണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തി ആൻറണിയെ ആശുപത്രിയിലേക്ക് മാറ്റി.