ഇൻജെക്ഷൻ പേടിയുള്ളവർക്ക് കോൺഷ്യസ് സെഡേഷൻ സൗകര്യമൊരുക്കി മേരീക്വീൻസ് ദന്ത ചികിത്സാ വിഭാഗം.


കാഞ്ഞിരപ്പളളി: ദന്ത ചികിത്സാവിഭാഗത്തിൽ മോണ മരപ്പിക്കുന്നതിനായി നൽകുന്ന കുത്തിവെയ്പ്പുകൾ പേടിയുള്ളവർക്കായി കോൺഷ്യസ് സെഡേഷൻ സെഡേഷൻ സൗകര്യമൊരുക്കി മേരീക്വീൻസ് ദന്ത ചികിത്സാ വിഭാഗം. ഇതോടെ മേരീക്വീൻസ് ദന്തരോഗ ചികിത്സാ വിഭാഗത്തിൽ ചികിത്സ തേടുന്ന കുട്ടികൾ അടക്കമുള്ളവർക്ക് കുത്തിവെയ്പ്പ് മൂലമുള്ള പേടിയും, വേദനയും, അസ്വസ്ഥതയും ഇല്ലാതാക്കാൻ സാധിക്കും.

 

 ലാഫിങ് ഗ്യാസും, ഓക്സിജനും കൃത്യമായി സംയോജിപ്പിച്ച് രോഗിക്ക് ചെറിയ മയക്കം നൽകിയാണ് കോൺഷ്യസ് സെഡേഷൻ സൗകര്യമൊരുക്കുന്നത്. മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് അടക്കം സുഗമമായ ചികിത്സ നൽകുന്നതിന് കോൺഷ്യസ് സെഡേഷൻ സൗകര്യം കൂടുതൽ സഹായകരമാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിലെ ഡെന്റൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിൽ നടന്ന ചടങ്ങിൽ ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. തോമസ് മതിലകത്ത് സി.എം.ഐ കോൺഷ്യസ് സെഡേഷൻ യൂണിറ്റിന്റെ ആശീർവാദം നിർവ്വഹിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. സിറിൾ തളിയൻ സി.എം.ഐ, മാക്സിലോഫേഷ്യൽ സർജനും വകുപ്പ് മേധാവിയുമായ ഡോ. ഡാനൽ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.

Next
This is the most recent post.
Previous
Older Post