ഈരാറ്റുപേട്ട: മിന്നൽ സർവീസ് ഒഴികെയുള്ള പ്രീമിയം ബസ്സ് ഉൾപ്പടെയുള്ള എല്ലാ കെഎസ്ആർടിസി ബസുകളും സുരക്ഷാർഥം രാത്രിയാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തും, പോരാട്ടത്തിലൂടെ ഗതാഗത വകുപ്പിന്റെ ഉത്തരവ് നേടി ഈരാറ്റുപേട്ട സ്വദേശിനി. ഈരാറ്റുപേട്ട മേലുകാവ് കാഞ്ഞിരംകവല പുതിയാത്ത് ഷൈല മണിക്കുട്ടനാണു പോരാട്ടത്തിലൂടെ ഉത്തരവ് നേടിയെടുത്തത്.

ഷൈലയുടെ മകൾ ലക്ഷ്മിപ്രിയ തിരുവനന്തപുരത്ത് സോഫ്റ്റ്‌വെയർ ഡവലപ്പറായി ജോലി ചെയ്യുകയാണ്. എല്ലാ ആഴ്ചയും തിരുവനന്തപുരത്തു നിന്നും വീട്ടിലേക്ക് കെ എസ് ആർ ടി സി ബസ്സിലാണ് വരുന്നത്. തിരുവനന്തപുരം–കൽപറ്റ സൂപ്പർ ഫാസ്റ്റ് ബസിലാണ് അവധി ദിവസങ്ങളിൽ സ്ഥിരമായി വീട്ടിലേക്കു വരുന്നതും തിരികെ ജോലിക്കായി തിരുവനന്തപുരത്തേക്ക് പോകുന്നതും. എന്നാൽ തിരുവനന്തപുരം-കൽപ്പറ്റ സൂപ്പർഫാസ്റ്റ് പ്രീമിയർ സർവീസ് ആക്കിയതോടെ ജോലി കഴിഞ്ഞു വീട്ടിലേക്ക് വരികയായിരുന്ന ദിവസം രാത്രി വീടിനടുത്തുള്ള സ്റ്റോപ്പ് എത്തായപ്പോൾ മേലുകാവിൽ ബസ്സിന് സ്റ്റോപ്പില്ല 15 കിലോമീറ്റർ അകലെ തൊടുഴയിലാണ് സ്റ്റോപ്പ് എന്ന് കണ്ടക്ടർ പറയുകയായിരുന്നു. ഉടനെ ലക്ഷ്മിപ്രിയ ഈ വിവരം അമ്മ ഷൈലയെ വിളിച്ചറിയിക്കുകയായിരുന്നു. കണ്ടക്ടറോട് രാത്രിയിലെ യാത്ര സാഹചര്യവും ഇത്രയും ദൂരം അകലെ നിന്നും ബസ്സ് ഇറങ്ങിയാൽ വീട്ടിലേക്ക് വരാൻ ഒരുപാട് ദൂരമുണ്ടെന്നും ഒറ്റക്ക് രാത്രി ഇതാരും ദൂരം സഞ്ചരിക്കുന്നത് സുരക്ഷിതമല്ല എന്നും ഒറ്റയ്ക്കാണെന്നും പറഞ്ഞിട്ടും കണ്ടക്ടർ കേൾക്കാൻ കൂട്ടാക്കിയില്ല. ഉടനെ തെന്നെ അമ്മ മന്ത്രി ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിൻ്റെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ച് വിവരങ്ങൾ അറിയിക്കുകയും മകളുടെ ഫോൺ നമ്പർ നൽകുകയും ചെയ്തു. അധികം താമസിയാതെ തന്നെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പെൺകുട്ടിയെ വിളിച്ച് കണ്ടക്ടർക്ക് ഫോൺ നൽകാൻ പറഞ്ഞെങ്കിലും കണ്ടക്ടർ ഫോൺ വാങ്ങി സംസാരിക്കാൻ കൂട്ടാക്കിയില്ല. ഇതറിഞ്ഞതോടെ അദ്ദേഹം കെ എസ് ആർ ടി സി യിൽ നിന്നും കണ്ടക്ടറുടെ നമ്പർ എടുത്തു ഫോണിലേക്ക് നേരിട്ട് വിളിച്ച് പെൺകുട്ടിയെ വീടിനടുത്ത് ഇറക്കി വിടണം എന്ന് അറിയിക്കുകയായിരുന്നു. ഇത്രയുമായതോടെ കണ്ടക്ടർക്ക് ഇഷ്ടപ്പെടാതെ വരികയും ശകാരം വാക്കുകൾ പറഞ്ഞാണ് ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയതെന്നും ലക്ഷ്മിപ്രിയ പറയുന്നു. എന്നാൽ ഈ ഒരു വിഷയം കൊണ്ട് പോരാട്ടം അവസാനിപ്പിച്ചിട്ടില്ല ഷൈല. അടുത്ത ദിവസം ട്രാൻസ്പോർട്ട് കമ്മീഷണർക്ക് സംഭവത്തിൽ വിവരങ്ങൾ ചൂണ്ടിക്കാട്ടി വിശദമായ പരാതി നൽകി. തുടർന്നാണ് മിന്നൽ സർവീസ് ഒഴികെയുള്ള എല്ലാ കെഎസ്ആർടിസി ബസുകളും പ്രീമിയം സർവീസ് ബസുകളും സുരക്ഷാർത്ഥം രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് വാഹനം നിർത്തി കൊടുക്കണം എന്ന ഉത്തരവിറക്കിയത്.

