വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചില്ല; കോട്ടയത്ത് കമിതാക്കളായ യുവാവും യുവതിയും ഹോട്ടൽ മുറിയിൽ ജീവനൊടുക്കി.


കോട്ടയം: കോട്ടയത്ത് യുവതിയെയും യുവാവിനെയും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മര്യാത്തുരുത്ത് സ്വദേശി ആസിയ (20), പുതുപ്പള്ളി സ്വദേശി നന്ദകുമാർ (22) എന്നിവരെയാണ് ഫാനിൽ തൂങ്ങിയ നിലയിൽ ഇന്നലെ രാത്രി കണ്ടെത്തിയത്. ഇരുവരും കമിതാക്കളായിരുന്നുവെന്ന് വെസ്‌റ്റ് പൊലീസ് പറഞ്ഞു.

 

 ആസിയയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ വ്യാഴാഴ്ച്‌ച ഗാന്ധി നഗർ പൊലീസിൽ പരാതി നൽകിയിരുന്നു. മുറി തുറക്കാതിരുന്നതിനെ തുടർന്ന് രാത്രി 9.15ന് ഹോട്ടൽ ജീവനക്കാർ പൊലീസനെ വിവരം അറിയിച്ചു. എസ്എ ച്ച്ഒ എം.ജെ.അരുണിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തിയാണ് മുറി തുറന്നത്. അഗ്നിര ക്ഷാസേനയും എത്തിയിരുന്നു. മുറിയിൽനിന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി പൊലീസ് പറഞ്ഞു.  കോട്ടയം നഗരമധ്യത്തിലെ ശാസ്ത്രി റോഡിലെ നിഷാ കോണ്ടിനന്റൽ ഹോട്ടലിലാണ് സംഭവം. ഹോട്ടലിലെ 202-ാം മുറിയിലാണ് യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് ഇരുവരും ഹോട്ടലിൽ എത്തി മുറിയെടുത്തത്. ഒന്നിച്ച് ജീവിക്കാൻ സാധിക്കാത്തതിനാലാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു.മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.