കാഞ്ഞിരപ്പള്ളി: ഉച്ചയൂണിനു ശേഷം സ്‌കൂൾ ഗ്രൗണ്ടിൽ കളിക്കാനിറങ്ങിയ കുട്ടികൾ ആദ്യം ഒന്ന് പേടിച്ചു, ഗ്രൗണ്ടിൽ നിന്നും സ്‌കൂൾ വരാന്തയിലേക്ക് ഓടിക്കയറിയ ശേഷം പിന്നെ കൗതുകവും ആകാംക്ഷയും...

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ആണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞു ഒന്നേമുക്കാലോടെ ചുഴലിക്കാറ്റ് ഉണ്ടായത്. കുറച്ചു സമയം മാത്രമാണ് ചുഴലിക്കാറ്റ് നീണ്ടു നിന്നത്. നാശനഷ്ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല.
