മുണ്ടക്കയം: മുണ്ടക്കയത്ത് ഭർത്താവിനൊപ്പം ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് തെറിച്ചു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോരുത്തോട് പഴനിലത്ത് വീട് ജോജി തോമസിന്റെ ഭാര്യ ജെസ്സി ജോജി (49) ആണ് മരിച്ചത്.

മുണ്ടക്കയം കോരുത്തോട് റോഡിൽ പനക്കച്ചിറയിലായിരുന്നു അപകടം ഉണ്ടായത്. ഭർത്താവ് ജോജിയ്‌ക്കൊപ്പം ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ ബൈക്കിന് പിന്നിൽ നിന്നും ജെസ്സി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഴയ പനക്കച്ചിറ–പനക്കച്ചിറ റോഡിലായിരുന്നു അപകടം. പനക്കച്ചിറക്ക് സമീപം ആനക്കുളം കവലയിൽ ആയിരുന്നു അപകടം ഉണ്ടായത്. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
