മുന്നറിയിപ്പില്ലാതെ കാഞ്ഞിരപ്പള്ളിയിലെ കലുങ്ക് നിർമ്മാണത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചു, ഗതാഗതക്കുരുക്കിൽ കുരുങ്ങി കാഞ്ഞിരപ്പള്ളി, കിലോമീറ്ററുകളോളം വാഹന


കാഞ്ഞിരപ്പള്ളി: മുന്നറിയിപ്പില്ലാതെ കാഞ്ഞിരപ്പള്ളിയിലെ കലുങ്ക് നിർമ്മാണത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചതോടെ ഗതാഗതക്കുരുക്കിൽ കാഞ്ഞിരപ്പള്ളി. കാഞ്ഞിരപ്പള്ളി-മുണ്ടക്കയം റോഡിൽ പൂതക്കുഴിയിലാണ് കലുങ്ക് നിർമ്മാണം നടക്കുന്നത്. കലുങ്കിന്റെ ഒരു ഭാഗത്തെ നിർമ്മാണം മുൻപ് പൂർത്തിയാക്കിയിരുന്നു.

 

 എന്നാൽ രണ്ടാം ഭാഗത്തെ നിർമ്മാണം മുന്നറിയിപ്പ് നൽകാതെ ആരംഭിച്ചതോടെ ഇന്ന് രാവിലെ മുതൽ കാഞ്ഞിരപ്പള്ളി മുണ്ടക്കയം റോഡിൽ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കാഞ്ഞിരപ്പള്ളി റോഡിൽ പേട്ട സ്‌കൂൾ ജംക്ഷൻ മുതലും മുണ്ടക്കയം റോഡിൽ ഇരുപത്തിയാറാം മൈൽ ജംങ്ഷനപ്പുറം വരെയും കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. കലുങ്ക് നിർമ്മാണത്തിനോടനുബന്ധിച്ചുള്ള യാതൊരു മുന്നറിയിപ്പും നൽകിയിരുന്നില്ല. അങ്ങനെയെങ്കിൽ വാഹനങ്ങൾ മറ്റു വഴികളെ കൂടുതലായി ആശ്രയിക്കുമായിരുന്നു.