കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ യുവതിയെയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തി, യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കുളപ്പുറത്ത് വീടിനുള്ളിൽ യുവതിയെയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരിയിൽ നിന്ന് കൂവപ്പള്ളിയിൽ താമസത്തിന് എത്തിയ മോർക്കോലിൽ ഷേർളി മാത്യുവും(45) കോട്ടയം കോട്ടയം ആലുമ്മൂട് കുരുട്ടുപറമ്പിൽ ജോബ് എന്ന യുവാവുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

 

 ഷേർളിയെ വീടിനുള്ളിൽ നിലത്ത് മരിച്ച നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. ഷേർളിയുമായി പരിചയമുള്ള ഒരാൾ ഇവരെ ഫോണിൽ വിളിച്ച് കിട്ടാതായപ്പോൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഭർത്താവ് മരിച്ചതിനെത്തുടർന്ന് 6 മാസം മുൻപ് ഷേർളി കാഞ്ഞിരപ്പള്ളിയിലേക്ക് താമസം മാറി എത്തിയതാണെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടത്തി വരികയാണെന്നും കാഞ്ഞിരപ്പള്ളി പൊലീസ് അറിയിച്ചു. കിടപ്പു മുറിയിലെ കട്ടിലിനോട് ചേർന്ന് കഴുത്തിനു മുറിവേറ്റ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവാവിനെ വീടിനുള്ളിൽ സ്റ്റെയർകേസിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.