കാഞ്ഞിരപ്പള്ളി: ക്രിസ്മസ്-ന്യൂ ഇയർ ബംപർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ ആവേശത്തിമിർപ്പിലാണ് കോട്ടയവും കാഞ്ഞിരപ്പള്ളിയും. കാരണം ഒന്നാം സമ്മാനമായ 20 കോടി രൂപ XC 138455 ടിക്കറ്റ് നമ്പറിനാണ് ലഭിച്ചത്.

കോട്ടയത്ത് എ. സുദീക്ക് എന്ന ലോട്ടറി ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. കാഞ്ഞിരപ്പള്ളിയിലെ ന്യൂ ലക്കി സെന്ററിലാണ് ടിക്കറ്റ് വിറ്റത്. 20 ടിക്കറ്റുകൾക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. ആകെ വിറ്റത് 54,08,880 ടിക്കറ്റുകളാണ്. ഈ വർഷത്തെ ആദ്യത്തെ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ആണ് ഇത്.
