കോട്ടയം ജില്ലയിൽ വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്കേറ്റു.


പാലാ: കോട്ടയം ജില്ലയിൽ വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്കേറ്റു. അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

 

 നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബസ് ഇടിച്ച് ബസ് യാത്രക്കാരൻ പള്ളിക്കത്തോട് സ്വദേശി അരവിന്ദിന് ( 24) പരുക്കേറ്റു. രാവിലെ പാറത്തോടിൽ വച്ചായിരുന്നു അപകടം. മണിമല ഭാ​ഗത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് ശാന്തിപുരം സ്വദേശി സുരേഷ് ബാബുവിന് ( 34) പരുക്കേറ്റു. ഇല്ലിക്കൽ ഭാ​ഗത്ത് വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് ആണ്ടൂർ സ്വദേശി വി.എൻ.തങ്കപ്പന് ( 84) പരുക്കേറ്റു.