കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് സ്വകാര്യ ബസ്സ് കണ്ടക്ടറെ യാത്രക്കാരൻ സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചു.

ബസ്സ് കണ്ടക്ടർ ജോജോ ആന്റണി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പുതുവേലി സ്വദേശി രാമചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം-എറണാകുളം റൂട്ടിലോടുന്ന കെ എം എസ് ബസിലായിരുന്നു സംഭവം. ഇന്നലെ രാവിലെ 7.30-ഓടെയാണ് സംഭവം ഉണ്ടായത്. ബസ് പാസിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
