കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബും, ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം, കേരള ലോക്കൽ ബോഡി ഇലക്ഷൻ അവയർനസ് പ്രോഗ്രാം (ലീപ് കേരള) യും സംയുക്തമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വോട്ടർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
കുമരകം പഞ്ചായത്തിലെ ചൂള ഭാഗം, കരി പള്ളിച്ചിറ, കരിംമഠം എന്നീ പ്രദേശങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ ഭവന സന്ദർശനവും മാതൃക വോട്ടിംഗ് മെഷീൻ പരിചയപ്പെടുത്തലും സംഘടിപ്പിച്ചു. തൊഴിലുറപ്പ് ജോലിയിടങ്ങൾ,നവ വോട്ടർമാർ, ഭിന്നശേഷി വോട്ടർമാർ, എന്നിവരെ നേരിൽകണ്ട് ബോധവൽക്കരണം നടത്തി.

