കോട്ടയം: സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത് ഹരിതകർമ്മസേനാംഗങ്ങളായ 547 പേർ.
വാതിൽപ്പടി മാലിന്യ ശേഖരണത്തിനായി വീടുകൾ തോറും പോകുന്നത് വഴി അതാത് പ്രദേശത്തെ ആളുകളുമായുണ്ടായ അടുപ്പവും പരിചയവും തത്ഫലമായുള്ള ജനകീയതയും വോട്ടുകളായി മാറുമെന്ന പ്രതീക്ഷയിലാണ് കേരളത്തിൻ്റെ ശുചിത്വസേനയായ ഹരിതകർമ്മസേനയിലെ അംഗങ്ങളെ സ്ഥാനാർത്ഥികളാക്കാൻ വിവിധ രാഷ്രീയ കക്ഷികളെ പ്രേരിപ്പിച്ചത്. ജനങ്ങൾക്കിടയിൽ ഹരിതകർമ്മസേനാംഗങ്ങൾ നേടിയ സ്വീകാര്യതയുടെയും സ്വാധീനത്തിന്റെയും ഉദാഹരണം കൂടിയാണ് ഈ 547 പേരുടെ സ്ഥാനാർഥിത്വം. കോട്ടയം ജില്ലയിൽ 38 ഹരിതകർമ്മസേനാംഗങ്ങളാണ് മത്സരരംഗത്തുള്ളത്.
ഓരോ ജില്ലയിലും മത്സരിക്കുന്ന ഹരിതകർമ്മസേനാംഗങ്ങളായ സ്ഥാനാർത്ഥികളുടെ എണ്ണം:
കാസർഗോഡ് -12
കണ്ണൂർ - 25
വയനാട് - 18
കോഴിക്കോട് - 38
മലപ്പുറം - 28
പാലക്കാട് - 46
തൃശൂർ - 28
എറണാകുളം - 43
ഇടുക്കി - 49
ആലപ്പുഴ - 63
കോട്ടയം - 38
പത്തനംതിട്ട -14
കൊല്ലം - 62
തിരുവനന്തപുരം - 83

