ക്രിസ്മസ് ദിനത്തിൽ മണിമലയിൽ ആരോഗ്യത്തിന്റെ പുതിയ വാതിൽ തുറക്കുന്നു, ഇൻഫൻന്റ് ജീസസ് ആശുപത്രി നാടിനു സമർപ്പിക്കുന്നു.


മണിമല: ക്രിസ്മസ് ദിനത്തിൽ മണിമലയിൽ ആരോഗ്യത്തിന്റെ പുതിയ വാതിൽ തുറക്കുന്നു. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ്.തോമസ് ആശുപത്രിയുടെ വിഭാഗമായി മണിമലയിൽ , ഇൻഫൻന്റ് ജീസസ് ആശുപത്രി നാടിനു സമർപ്പിക്കുന്നു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പ്ലാച്ചേരി-മണിമല റോഡിൽ കറിക്കാട്ടൂരിൽ ആണ് ആശുപത്രിയുടെ നിർമ്മാണം ഒന്നാം ഘട്ടം പൂർത്തീകരിച്ചു നാടിനു സമർപ്പിക്കാനൊരുങ്ങുന്നത്. ഡിസംബർ 25 നു വൈകിട്ട് നാലരയ്ക്കാണ് ആശുപത്രിയുടെ വെഞ്ചരിപ്പ് കർമ്മങ്ങളും ഉത്‌ഘാടനവും നടക്കുന്നത്. ചങ്ങനാശ്ശേരി അതിരൂപതയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചെത്തിപ്പുഴ സെൻ്റ് തോമസ് ആശുപത്രിയുടെ ശാഖയായി ആരംഭിക്കുന്ന ഇൻഫൻ്റ് ജീസസ് ആശുപത്രിയിൽ എല്ലാ ആധുനിക സംവിധാനങ്ങളുമുണ്ട്. പ്രമുഖ ഡോക്ടേഴ്സ് ഈ ആശുപത്രിയിൽ സേവനത്തിനെത്തും. യൂറോപ്യൻ സാങ്കേതിക ഉപകരണങ്ങൾ കാര്യക്ഷമവും കൃത്യതയും ഉള്ള രോഗനിർണ്ണയവും ചികിത്സയും സാധ്യമാക്കും. കുറഞ്ഞ ചിലവിൽ അന്തർദ്ദേശീയ നിലവാരമുള്ള ചികിത്സകൾ റാന്നി, ചുങ്കപ്പാറ കോട്ടാങ്ങൽ, ചെറുവളളി, പഴയിടം, ചിറക്കടവ്, വെള്ളാവൂർ, നെടുങ്കുന്നം, കടയനിക്കാട്, വാഴൂർ, കങ്ങഴ ,മുണ്ടത്താനം,ചാമംപതാൽ, ആലപ്ര, വള്ളംചിറ, മുക്കട, പ്രദേശങ്ങളിലെ ജനങ്ങൾക്ക് വേഗത്തിൽ ലഭ്യമാവും.

Next
This is the most recent post.
Previous
Older Post