ശബരിമല പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിന് തീപിടിച്ചു; അപകടം പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് പോകുന്നതിനിടെ, യാത്രക്കാര്‍ സുരക്ഷിതര്‍.


പമ്പ: ശബരിമല പാതയില്‍ അട്ടത്തോടിന് സമീപം കെ.എസ്.ആര്‍.ടി.സി ബസ്സിന് തീപിടിച്ചു. പമ്പയില്‍നിന്ന് നിലയ്ക്കലിലേക്ക്‌ അയ്യപ്പഭക്തരുമായി വന്ന ബസ്സാണ് തീപിടിച്ചത്. 

















യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു അപകടം. 45 തീർഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്. ബസ്സിന്റെ പിന്‍ഭാഗം പൂര്‍ണമായി കത്തിനശിച്ചു.  നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽനിന്നെത്തിയ മൂന്ന് അഗ്നിരക്ഷാസേനാ യൂണിറ്റുകൾ ചേർന്നാണ് തീയണച്ചത്. എല്ലാവരും പുറത്ത് ഇറങ്ങിക്കഴിഞ്ഞപ്പോഴേക്കും ബസിന്റെ പിൻഭാഗത്ത് തീ ആളിപ്പടർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.