കോട്ടയം: എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ ആർച്ച് ബിഷപ്പ് ആബൂനെ മൽക്കിസദേക്ക് മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന സന്ദർശിച്ചു. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി ആർച്ച് ബിഷപ്പ് കൂടിക്കാഴ്ച്ച നടത്തി. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോറ്റമോസ്, കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. പിതാക്കൻമാരുടെ കബറിടങ്ങളിലും,അരമന ചാപ്പലിലും ആബൂനെ മൽക്കിസദേക്ക് പ്രാർത്ഥന നടത്തി. ദേവലോകം അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ, പഴയ സെമിനാരി മാനേജർ ഫാ.ജോബിൻ വർഗീസ്, നാഗ്പൂർ വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ.ജോസി ജേക്കബ്, എക്യുമെനിക്കൽ ഡിപ്പാർട്ട്മെന്റ് ഓഫീസ് സെക്രട്ടറി ഫാ. ജിയോ ജോസഫ് എന്നിവർ ചേർന്ന് എത്യോപ്യൻ ആർച്ച് ബിഷപ്പിനെ സ്വീകരിച്ചു.
എത്യോപ്യൻ ആർച്ച് ബിഷപ്പ് ആബൂനെ മൽക്കിസദേക്ക് മലങ്കരസഭാ ആസ്ഥാനം സന്ദർശിച്ചു.
