വൈക്കം: മുന്നിലുള്ള വാഹനത്തെ മറിക്കടക്കുന്നതിനിടയില്‍ വൈക്കത്ത് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വൈക്കം സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിയോടെ വൈക്കം-പൂത്തോട്ട റോഡിലെ നാനാടത്ത് ജംഗ്ഷന് സമീപത്താണ് അപകടം നടന്നത്. കോളേജിലേക്കു ബൈക്കില്‍ പോകുന്നതിനിടെ മുന്നിലുള്ള വാഹനത്തെ മറിക്കടക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതുമായി പരിക്കേറ്റ ഇര്‍ഫാനെ ഉടന്‍ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈക്കം ഇര്‍ഫാന്‍ മന്‍സില്‍ നാസറിന്റെ മകനായ ഇര്‍ഫാന്‍ ബി.എസ്.സി സൈബര്‍ ഫോറന്‍സിക് വിദ്യാര്‍ത്ഥിയായിരുന്നു. സംഭവത്തില്‍ വൈക്കം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
മുന്നിലുള്ള വാഹനത്തെ മറിക്കടക്കുന്നതിനിടയില്‍ വൈക്കത്ത് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാ
