കോട്ടയത്ത് പട്ടാപ്പകൽ വീട്ടിൽ കയറി വയോധികയുടെ വള മോഷ്ടിച്ചു; കവർച്ച നടത്തിയത് വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്ത്, വള കവർന്നത് കയ്യിൽ മുറിവേൽപ്പിച്ച ശേ


കോട്ടയം: കോട്ടയത്ത് പട്ടാപ്പകൽ വീട്ടിൽ കയറി എൺപത് വയസ്സുകാരിയായ വയോധികയുടെ വള മോഷ്ടിച്ചു. കോട്ടയം കുറിച്ചി സ്വാമിക്കവലയിൽ താമസിക്കുന്ന അന്നമ്മയുടെ കയ്യിൽ കിടന്ന സ്വർണവളയാണ് മോഷ്ടാവ് കവർന്നത്. വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് ആണ് സംഭവം ഉണ്ടായത്. അന്നമ്മയുടെ കയ്യിൽ മുറിവേൽപ്പിച്ചാണ് കയ്യിൽ കിടന്ന സ്വർണവള കവർച്ച നടത്തിയത്. സംഭവത്തിൽ ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. പള്ളിയിൽ പോയി തിരികെ വീട്ടിൽ വന്നപ്പോൾ വീട്ടുകാർ കണ്ടത് രക്തം വാർന്ന് അവശനിലയിൽ കിടക്കുന്ന അന്നമ്മയെയായിരുന്നു. സംഭവ സമയം മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. ഉടനെ തന്നെ വീട്ടുകാർ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ പരിശോധനകൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പട്ടാപ്പകലുണ്ടായ സംഭവത്തിൽ ഞെട്ടലിലാണ് നാട്ടുകാർ.