എംസി റോഡിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.


കോട്ടയം: എംസി റോഡിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. എംസി റോഡിൽ മണിപ്പുഴ ജംക്‌ഷനു സമീപം ആണ് അപകടം ഉണ്ടായത്. എറണാകുളം സ്വദേശികളായ വിനയ (55) സജി (56) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ഒരുമണിയോടെയാണു അപകടം ഉണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.