പാലായിലെ വാഹനാപകട കേസിൽ ഡമ്മി പ്രതിയെ സ്റ്റേഷനിലെത്തിച്ച് കാറുടമ, വാഹനമിടിച്ച ശേഷം നിർത്താതെ പോയ ഉടമ ഒളിവിൽ ,പോലീസ് അന്വേഷണം ആരംഭിച്ചു.


പാലാ: പാലായിൽ വാഹനമിടിച്ചശേഷം നിർത്താതെ പോയ കേസിൽ ഡമ്മി പ്രതിയെ സ്റ്റേഷനിലെത്തിച്ച് തലയൂരാനും പോലീസിനെ കബളിപ്പിക്കാനും കാറുടമയുടെ ശ്രമം. പാലാ സ്വദേശിയായ ജോർജ്ജുകുട്ടി ആനിത്തോട്ടം എന്നയാളുടെ കാറാണ് കഴിഞ്ഞ ദിവസം അപകടമുണ്ടാക്കിയത്. ഓട്ടോറിക്ഷയും ബൈക്കും ഇടിച്ച് തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോകുകയായിരുന്നു. അപകടത്തിൽ  ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് ഡമ്മി പ്രതിയെ സ്റ്റേഷനിലെത്തിച്ച് കാറുടമ പോലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ ജോർജ്കുട്ടി ഹാജരാക്കിയ ആൾ സംഭവ സമയം ഈ സ്ഥലത്ത് ഇല്ലായിരുന്നു എന്ന് പൊലീസിന് മനസിലാകുകയായിരുന്നു. ഇതോടെ ജോർജ്കുട്ടി ഇപ്പോൾ ഒളിവിലാണ്. ഇയാളെ കണ്ടെത്താനായി പാലാ പോലീസ് അന്വേഷണം ആരംഭിച്ചു. കാർ ഓട്ടോയിലിടിച്ചതോടെ ഓട്ടോയ്ക്കുള്ളിൽ നിന്നും പാലാ സ്വദേശിനി റോഡിലേക്കു വീഴുകയും ഓട്ടോ ഇവരുടെ ദേഹത്തേക്ക് മറിയുകയുമായിരുന്നു. ഓട്ടോയുടെ അടിയിൽ കുടുങ്ങി സ്ത്രീയ്ക്ക് പരിക്കേറ്റത്.