എരുമേലി: ഹൈക്കോടതി നിർദേശത്തെ തുടർന്ന് ശബരിമല ദർശനത്തിനായുള്ള സ്‌പോട്ബുക്കിങ്ങിന് തിങ്കളാഴ്ചവരെ നിയന്ത്രണം ഏർപ്പെടുത്തി. പമ്പ, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ ബുക്കിങ് താത്കാലികമായി നിർത്തിവെച്ചു. നിലയ്ക്കൽ, വണ്ടിപ്പെരിയാർ കേന്ദ്രങ്ങളിൽ മാത്രമാകും സ്‌പോട്ബുക്കിങ് നടത്താനാകുക. വെർച്വൽക്യൂവഴി ബുക്കുചെയ്ത് ഭക്തർ ദർശനത്തിന് എത്തിയാൽ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാകും.
ശബരിമല ദർശനം: ഹൈക്കോടതി നിർദേശത്തെ തുടർന്ന് സ്‌പോട്ബുക്കിങ്ങിന് തിങ്കളാഴ്ചവരെ നിയന്ത്രണം.
