ശബരിമല: ശബരിമലയിൽ ഭക്തജനപ്രവാഹം തുടരുന്നു, ഇതുവരെയെത്തിയത് ആറര ലക്ഷം പേർ എന്ന് കണക്കുകൾ. മണ്ഡലകാലം ആരംഭിച്ചത് മുതൽ ഞായറാഴ്ച വൈകീട്ട് ഏഴുവരെ 69295 തീർഥാടകർ മലചവിട്ടി. ഭക്തര്‍ക്ക് സുഖദര്‍ശനം ഉറപ്പാക്കുന്നതിനുള്ള എല്ലാവിധ ക്രമീകരണങ്ങളും ശബരിമലയിലും മറ്റ് ബന്ധപ്പെട്ട കേന്ദ്രങ്ങളിലും സജ്ജമാണ് എന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ഓരോ ദിവസത്തെയും തിരക്കിന് അനുസരിച്ച് സ്പോട്ട്ബുക്കിംഗ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി അനുവാദം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് എല്ലാ ദിവസവും സ്പോട്ട് ബുക്കിംഗ് നടത്തുന്നത്. ശബരിമലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും ദർശനത്തിന് ക്രമീകരണമുണ്ടാക്കുന്നത് ആലോചിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു.
ശബരിമലയിൽ ഭക്തജനപ്രവാഹം തുടരുന്നു, ഇതുവരെയെത്തിയത് ആറര ലക്ഷം പേർ.
.png)