പാലാ: തദ്ദേശ തെരഞ്ഞെടുപ്പിൽ പാലാ നഗരസഭയിൽ മൂന്നിടത്ത് UDF ന് സ്ഥാനാർഥികളില്ല. പാലാ നഗരസഭയിലെ 13, 14 ,15 വാർഡുകളിൽ ആണ് UDF സ്ഥാനർത്ഥികളെ രംഗത്തിറക്കിയിട്ടില്ലാത്തത്.
ബിജു പുളിക്കക്കണ്ടം, സഹോദരൻ ബിനു പുളിക്കക്കണ്ടം, ഇദ്ദേഹത്തിൻ്റെ മകൾ ഉൾപ്പെടെയുള്ളവരാണ് ഇവിടെ മത്സരിക്കുന്നത്. ബിജു പുളിക്കകണ്ടം സുരേഷ് ഗോപിയുടെ സന്തത സഹചാരിയാണ്. ആ ബന്ധം കൊണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിൽ വോട്ട് ചേർത്ത്, അദ്ദേഹത്തിൻ്റെ പ്രചരണ രംഗത്തും സജീവമായിരുന്നു ബിജു. ബിജെപി ബന്ധമുള്ള ബിജു ഉൾപ്പെടെ മൂന്ന് പേർക്കെതിരെയും യുഡിഎഫ് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നില്ല.

