മുണ്ടക്കയം: സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ മുണ്ടക്കയം സ്വദേശിക്ക് ദാരുണാന്ത്യം. മുണ്ടക്കയം പുഞ്ചവയൽ 504 നഗർ ഇടപ്പള്ളിൽ വെസ്‌ലി ജോൺസൺ(33) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം. റിയാദിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ വെസ്‌ലി ജോലിയുടെ ഭാഗമായി അൽ അഹ്സയിലേക്ക് പോയതാണ്. അവിടെ വെച്ച് പുലർച്ചെ 12.15ഓടെയാണ് അപകടമുണ്ടായത്. വെസ്‌ലി ഓടിച്ച മിനി ട്രക്കിന്റെ ഡ്രൈവർ കാബിൻ പാടെ തകർന്നുപോയി. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സക്ക് സമീപം ആണ് അപകടം ഉണ്ടായത്.
