രണ്ട് തീവ്ര ന്യൂനമർദവും ചക്രവാതച്ചുഴിയും; സംസ്ഥാനത്ത് മഴ ശക്തമാകുന്നു, വരുന്നത് അതിതീവ്ര മഴ, ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട്, നാളെ ഓറഞ്ച് അലേർട്ട്.


കോട്ടയം: ഇരട്ട ന്യൂനമർദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിൽ സംസ്ഥാനത്ത് വരുംദിവസങ്ങളിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുമുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴയുടെ സാഹചര്യം കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ടും നാളെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന മഴ ഇന്നലെയുടെ വീണ്ടും ശക്തിപ്രാപിക്കുകയായിരുന്നു. ശക്തമായി തുടരുന്ന മഴയിൽ ജില്ലയുടെ വിവിധയിടങ്ങളിൽ വെള്ളക്കെട്ടുണ്ടാകുകയും റോഡുകളിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയിരുന്നു. ഇടിമിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.