കുമരകം: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കോട്ടയം-പാലാ-കുമരകം സന്ദർശനം പൂർത്തിയാക്കി കൊച്ചിയിലേക്ക് പോകുന്നതിനായി കുമരകം താജ് ഹോട്ടലിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന രാഷ്ട്രപതി തന്നെ കാത്തു നിന്നവർക്ക് തൊട്ടരികിൽ എത്തിയപ്പോൾ നാട്ടുകാർക്കും കുട്ടികൾക്കും അമ്പരപ്പ് വിട്ടുമാറിയില്ല. കാണാൻ കാത്തുനിന്നവരെ നിരാശപ്പെടുത്താതെ രാഷ്ട്രപതി ചന്തക്കവലയിൽ ഇറങ്ങുകയായിരുന്നു. കാറ്റ് നിന്നവരോട് കുശലം പറഞ്ഞു അടുത്തു നിന്ന കുട്ടികളോട് പേരും വിശേഷങ്ങളും ചോദിച്ചു മിഠായിയും സമ്മാനിച്ച ശേഷമാണ് രാഷ്ട്രപതി മടങ്ങിയത്. കുമരകം താജ് ഹോട്ടലിൽ നിന്നും കോട്ടയത്തേക്ക് രാഷ്ട്രപതി പോകുന്നത് കാണാനാണ് രാവിലെ തന്നെ ജഹനാ ജെസും മാതാപിതാക്കളും കുമരകം ചന്തക്ക വലയിൽ സകുടുംബം വന്നുനിന്നത്. 10:30 കഴിഞ്ഞപ്പോൾ രാഷ്ട്രപതിയുടെ വാഹനവ്യൂഹം കുമരകം ചന്തക്കവലയിൽ എത്തി. തന്നെ കാറ്റ് നാട്ടുകാരൃം കുട്ടികളും നിൽക്കുന്നത് കണ്ടതോടെ വാഹനം പതുക്കെ നിർത്തി രാഷ്ട്രപതി വാഹനത്തിൽ നിന്നും പുറത്തിറങ്ങി അവിടെ കൂടിനിന്ന ആൾക്കാരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. അടുത്തേക്ക് നടന്നുവരുകരും അടുത്തുനിന്ന കുട്ടിയോട് പേര് ചോദിക്കുകയും കുമരകം പുതിയകാവ് ചെമ്പകശ്ശേരിയിൽ ജെസ്സിന്റെയും മീനുവിന്റെയും മകൾ മകൾ ജഹനായുടെ കവിളിൽ തലോടുകയും മിഠായി സമ്മാനിക്കുകയുമായിരുന്നു. രാഷ്ട്രപതിയെ കാണാനായി എത്തി തൊട്ടടുത്തു കാണാൻ കഴിഞ്ഞതിന്റെയും മാതൃവാത്സല്യത്തോടെ കവിളിൽ തലോടി മിഠായി സമ്മാനമായി ലഭിക്കുകയും ചെയ്തതോടെ ജഹനാ ഡബിൾ ഹാപ്പിയായി. പിന്നീട് ഇല്ലിക്കൽ കവലയിൽ എത്തിയപ്പോൾ സ്കൂൾ കുട്ടികളെ കണ്ട് അവിടെയും ഇറങ്ങി രാഷ്ട്രപതി കുട്ടികൾക്ക് മിഠായികൾ സമ്മാനിച്ചു.
കാത്തു നിന്നവർക്ക് തൊട്ടുമുൻപിൽ രാഷ്ട്രപതി, അമ്പരപ്പിനിടെ കുട്ടികളോട് കുശലം പറഞ്ഞും കവിളിൽ തലോടിയും മിഠായി സമ്മാനിച്ചു രാഷ്ട്രപതി, ഡബിൾ ഹാപ്പിയായി ജഹന
