പനച്ചിക്കാട് ദക്ഷിണ മൂകാംബി സ്വരസ്വതി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.


കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബി സ്വരസ്വതി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാല്പതോളം ഗുരുക്കന്മാരുടെ കാർമികത്വത്തിൽ നാളെ പുലർച്ചെ 4 മുതലാണു വിദ്യാരംഭം. സരസ്വതീ സമക്ഷത്തിൽ ആദ്യാക്ഷരം കുറയ്ക്കുന്നതിനായി നാളെ നിരവധി കുരുന്നുകൾ ക്ഷേത്ര സന്നിധിയിലെത്തും. നാളെ പുലർച്ചെ  പൂജയെടുപ്പ് ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് വിദ്യാരംഭ ചടങ്ങുകൾ 4 മണിക്ക് ആരംഭിക്കുമെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.