ചങ്ങനാശ്ശേരി: എല്ലാ വർഷവും ഗാന്ധിജയന്തി ദിനത്തിൽ വ്യത്യസ്തങ്ങളായ വിസ്മയ ചിത്രമൊരുക്കിയ ചങ്ങനാശ്ശേരി സ്വദേശിയും കലാകാരനുമായ മഞ്ചേഷ് മോഹൻ ഈ വർഷം ഗാന്ധിജയന്തിയോടനുബന്ധിച്ചു 2301 പേപ്പർ ഗ്ലാസുകളാൽ ഗാന്ധിജിയുടെ വിസ്മയ ചിത്രമൊരുക്കിയിരിക്കുന്നു. എല്ലാ വർഷവും ഗാന്ധിജയന്തി ദിനത്തിൽ വ്യത്യസ്തങ്ങളായ വിസ്മയ ചിത്രമൊരുക്കിയിട്ടുണ്ട് മഞ്ചേഷ് മോഹൻ. ചങ്ങനാശേരി പെരുന്ന ശിവഗംഗ ഓഡിറ്റോറിയത്തിലാണ് ഇത്തവണ 2301 പേപ്പർ കപ്പുകളാൽ ചിത്രം ഒരുക്കിയത്. കറുപ്പ്, ഗ്രേ, വെള്ള വാട്ടർ കളറുകൾ ഉപയോഗിച്ച് നാല് ദിവസങ്ങളിലായി 20 മണിക്കൂറോളം സമയം ചെലവഴിച്ചാണ് ഈ വിസ്മയ കാഴ്ച ഒരുക്കിയത്. മുൻപ് ഇരുമ്പ് പൈപ്പുകളിൽ തകിടുകൾ ചേർത്തു വെച്ച് ഗാന്ധിജിയുടെ ചിത്രം സൃഷിടിച്ചിരുന്നു. ഇരുമ്പ് പൈപ്പുകളിൽ പ്രത്യേകമായി വെട്ടിയെടുത്ത തകിടുകൾ ചേർത്തു വെച്ചാണ് ആരെയും വിസ്മയിപ്പിക്കുന്ന രീതിയിലുള്ള ഗാന്ധിജിയുടെ ചിത്രം മഞ്ചേഷ് സൃഷ്ടിച്ചത്. കൂടാതെ 30633 കുപ്പി അടപ്പുകളിൽ ഗാന്ധിജിയുടെ വിസ്മയ ചിത്രമൊരുക്കിയിരുന്നു മഞ്ചേഷ്. പ്ലൈവുഡ് ഷീറ്റുകളിൽ പശ ഉപയോഗിച്ച് കുപ്പി അടപ്പുകൾ ഒട്ടിച്ചു വെച്ചാണ് ചിത്രം തയ്യാറാക്കിയത്. 30633 കുപ്പി അടപ്പുകളിൽ ഗാന്ധിജിയുടെ വിസ്മയ ചിത്രമൊരുക്കിയ മഞ്ജീഷ് മോഹന് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും അംഗീകാരം. വേൾഡ് കപ്പ് ഒരു സ്വപ്നം, കാവൽ എന്നീ ഷോട്ട് മൂവികളുടെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചതും മഞ്ചേഷ് മോഹൻ ആണ്. പ്രശസ്ത കലാകാരൻ പെരുന്ന മോഹൻ ന്റെ മൂത്തമകനാണ് മഞ്ചേഷ് മോഹൻ. പ്രശസ്ത കലാസംവിധായകൻ മനു പെരുന്ന മഞ്ചേഷിന്റ സഹോദരനാണ്.
ഇക്കൊല്ലവും പതിവ് തെറ്റിച്ചില്ല, ഗാന്ധിജയന്തി ദിനത്തിൽ വിസ്മയ കാഴ്ചകളൊരുക്കി അത്ഭുതപ്പെടുത്തുന്ന മഞ്ചേഷ് ഇത്തവണ ഒരുക്കിയത് 2301 പേപ്പർ ഗ്ലാസുകളാൽ നിർമ
