ഡല്‍ഹിയിൽ അവശനിലയില്‍ കണ്ടെത്തി ചികില്‍സയിലിരിക്കെ മരിച്ച കോട്ടയം സ്വദേശിയുടെ മരണത്തില്‍ ദുരൂഹത, മരണപ്പെട്ടത് പുന്നത്തുറ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസി


കോട്ടയം: ഡല്‍ഹിയിൽ അവശനിലയില്‍ കണ്ടെത്തി ചികില്‍സയിലിരിക്കെ മരിച്ച കോട്ടയം സ്വദേശിയുടെ മരണത്തില്‍ ദുരൂഹത. 












കോട്ടയം പുന്നത്തുറ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ഏറ്റുമാനൂര്‍ മാടപ്പാട് ഇടവൂര്‍ കെ.യു.സോമശേഖരന്‍ നായര്‍ (60) ആണ് ഡല്‍ഹി ഇന്ത്യാ ഗേറ്റ് പരിസരത്ത് അവശ നിലയില്‍ കണ്ടെത്തി, ചികില്‍സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച പകല്‍ റോഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ ദല്‍ഹി പൊലീസില്‍ പരാതി നല്‍കി. അപരിചതനായ ഒരാള്‍ എന്തോ കുടിക്കാന്‍ കൊടുത്തുവെന്ന് സൂചന. ഈ വെള്ളം കുടിച്ചതിന് ശേഷം തനിക്ക് ഓര്‍മ നഷ്ടമായതെന്നു ആശുപത്രിയില്‍ സന്ദര്‍ശിച്ച പരിചയക്കാരോട് സോമശേഖരന്‍ പറഞ്ഞിരുന്നു. സുഹൃത്തിന് കടംകൊടുത്ത 50 ലക്ഷം രൂപ തിരികെ വാങ്ങാനാണ് സോമശേഖരന്‍ ഡല്‍ഹിയിലെത്തിയത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതേസമയം, സോമശേഖരന്റെ മരണത്തില്‍ ദുരൂഹതയും ഉയരുന്നു. സോമശേഖരന്റെ മോതിരം കാണാനില്ല. ഇതും ദുരൂഹത ഉയര്‍ത്തിയിട്ടുണ്ട്. മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് പുന്നത്തറയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. പുന്നത്തുറ സഹകരണ ബാങ്കിന്റെ സെക്രട്ടറിയെയും സമീപകാലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. വ്യാജ ആധാരം ചമച്ചും അനധികൃത വായ്പ അനുവദിച്ചും ബാങ്കില്‍ നിന്നും കോടികള്‍ തട്ടിയെന്ന് പരാതികളുണ്ട്. അവയില്‍ ക്രൈംബ്രാഞ്ചും വിജിലന്‍സും പ്രാഥമിക അന്വേഷണം നടത്തിവരുകയാണ്. സുഹൃത്തിന് കടംകൊടുത്ത 50 ലക്ഷം രൂപ തിരികെ വാങ്ങാനാണ് സോമശേഖരന്‍ ഡല്‍ഹിയിലെത്തിയത് എന്നാണ് ബന്ധുക്കൾ പറയുന്നത്. ഭാര്യ: ജിജി, മക്കള്‍: അമല്‍ (കാനഡ), അശ്വതി (ടിസിഎസ്, കാക്കനാട്), മരുമകള്‍: ദിവ്യ (കാനഡ).