മയക്കുമരുന്ന് നൽകി യുവതിയെ പീഡിപ്പിച്ചു; കോട്ടയം സ്വദേശിയുൾപ്പടെ രണ്ട്‌ യുവാക്കൾ അറസ്റ്റിൽ.


കോട്ടയം: മയക്കുമരുന്ന് നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ കോട്ടയം സ്വദേശിയുൾപ്പടെ രണ്ട്‌ യുവാക്കൾ അറസ്റ്റിൽ. കോട്ടയം പുതുപ്പറമ്പിൽ മാർട്ടിൻ ആൻറണി (27), മലപ്പുറം വടക്കേപ്പുറത്ത് ഫിറോസ് (28) എന്നിവരെയാണ് കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ ടി. ദിലീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 25 വയസ്സുള്ള യുവതിയെ ആദ്യം മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചെന്ന് കളമശ്ശേരി പോലീസ് പറഞ്ഞു. യുവതി കളമശ്ശേരി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. അറസ്റ്റ് ചെയ്തവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.