രാഷ്ട്രപതിയുടെ സന്ദർശനം: പോലീസ് പരേഡ് ഗ്രൗണ്ടിൽ ട്രയൽ റൺ നടത്തി.


കോട്ടയം: നാല് ദിവസത്തെ കേരളാ സന്ദർശനത്തിനായി ഇന്നു കേരളത്തിലെത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ടു കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ ട്രയൽ റൺ നടത്തി. 23 നു പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലി സമാപനം ഉദ്ഘാടനം ചെയ്ത ശേഷം ഹെലിക്കോപ്റ്ററിൽ പോലീസ് പരേഡ് ഗ്രൗണ്ടിൽ എത്തിയ ശേഷം റോഡ് മാർഗ്ഗമാകും കുമരകത്തേക്ക് പോകുക. ഇതിന്റെ ഭാഗമായി സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ ഹെലിക്കോപ്റ്റർ ഇറക്കി ട്രയൽ റൺ നടത്തി. ഉന്നത ഉദ്യോഗസ്ഥർ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. ഹെലികോപ്റ്ററിൽ കോട്ടയത്ത് എത്തുന്ന രാഷ്ട്രപതി കുമരകം താജ് റിസോർട്ടിലേക്ക് പോകും. 24നു രാവിലെ 11നു കോട്ടയത്തുനിന്നു ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് യാത്ര തിരിക്കും. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വ്യാഴം,വെള്ളി ദിവസങ്ങളിൽ കോട്ടയത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 

ചിത്രം: സോഷ്യൽ മീഡിയ.