അതിശക്തമായ മഴ: കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ വെള്ളം കയറി, നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.


കാഞ്ഞിരപ്പള്ളി: വെള്ളിയാഴ്ച വൈകിട്ട് പെയ്ത അതിശക്തമായ മഴയിൽ കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ വെള്ളം കയറി. മണിക്കൂറുകളോളം നിന്ന് പെയ്ത അതിശക്തമായ മഴയിലാണ് കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ ആനക്കല്ല്, മഞ്ഞപ്പള്ളി, കപ്പാട് മേഖലകളിൽ റോഡിൽ വെള്ളം കയറിയത്. അതിശക്തമായ മഴയിൽ മേഖലയിലെ തോട്ടിൽ ജലനിരപ്പ് ഉയർന്നതോടെയാണ് റോഡിലേക്ക് വള്ളം കയറിയത്. ഇതോടെ വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മേഖലയിലെ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ശക്തമായ കാറ്റിലും മഴയിലും കപ്പാട്-കുരുവിക്കൂട് റോഡിൽ മരം ഒടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിരപ്പള്ളി,എരുമേലി മേഖലകളിൽ മഴ ഇപ്പോഴും തുടരുകയാണ്.

video grab