എൻ്റെ അറിവോ സമ്മതമോ കൂടാതെയാണ് എന്റെ പേര് നോട്ടീസിൽ കൊടുത്തിരിക്കുന്നത്; മണർകാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കില്


പുതുപ്പള്ളി: മണർകാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കില്ല എന്ന് പുതുപ്പള്ളി എം എൽ എ അഡ്വ. ചാണ്ടി ഉമ്മൻ. തന്റെ അറിവോ സമ്മതമോ കൂടാതെയാണ് പേര് നോട്ടീസിൽ കൊടുത്തിരിക്കുന്നത് എന്നും താനോ പാർട്ടി പ്രവർത്തകരോ ഈ പരിപാടിയിൽ പങ്കെടുക്കുന്നതായിരിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. മണർകാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ശനിയാഴ്ച രാവിലെ 10 മണിക്ക് മണർകാട് ആവേ മരിയ ഓഡിറ്റോറിയത്തിൽ നടക്കും.