ഈരാറ്റുപേട്ട സ്വദേശി യു കെ യിൽ വീടിനുള്ളിൽ കുഴഞ്ഞു വീണു മരിച്ചു.

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സ്വദേശി യു കെ യിൽ വീടിനുള്ളിൽ കുഴഞ്ഞു വീണു മരിച്ചു. ഈരാറ്റുപേട്ട ഇടമറുക് വേലംകുന്നേൽ വീട്ടിൽ സനൽ ആന്റണി (41) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 6ന് ആണ് സംഭവം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സനൽ വീടിനുള്ളിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസ് എത്തിച്ചു പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം ഹെറിഫോർഡ് കൗണ്ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ ജോസ്മിക്ക് ഹെറിഫോർഡിലെ ഫീൽഡ് ഫാം കെയർ ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്ന് രണ്ട് വർഷം മുൻപാണ് സനൽ കുടുംബമായി യുകെയിൽ എത്തിയത്. സനലും ഇതേ കെയർ ഹോമിൽ കെയർ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു. സോന, സേറ എന്നിവരാണ് മക്കൾ.