കോട്ടയത്ത് എലിപ്പനി ബാധിച്ച് ചികിത്സയില്‍ ആയിരുന്ന 10ാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു.


കോട്ടയം: കോട്ടയത്ത് എലിപ്പനി ബാധിച്ച് ചികിത്സയില്‍ ആയിരുന്ന 10ാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കോട്ടയം എസ് എച്ച് മൗണ്ട്ചെങ്ങളക്കാട്ടിൽ ശ്യാം സി ജോസഫിന്റെ മകൻ ലെനനാണ്(15) മരിച്ചത്. എലിപ്പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയില്‍ ആയിരുന്നു. കോട്ടയം ഹോളി ഫാമിലി ഹൈസ്കൂളിൽ 10ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ലെനൻ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.