റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിനിന്റെ മുകളില്‍ കൂടി മറുവശത്തേക്ക് കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു ഗുരുതര പ


കോട്ടയം: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിനിന്റെ മുകളില്‍ കൂടി മറുവശത്തേക്ക് കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു ഗുരുതര പരിക്ക്.

 

 കോട്ടയം ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ വൈകിട്ട് 5 മണിക്കായിരുന്നു സംഭവം. കടുത്തുരുത്തി പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥിയായ അദ്വൈതിനാണ് ഷോക്കേറ്റത്. 90 ശതമാനം പൊള്ളലേറ്റ വിദ്യാര്‍ത്ഥിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ട്രെയിനിന്‍റെ മുകളിലൂടെ കയറി മറുവശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർഥിക്ക് ഷോക്കേറ്റത്. വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഓയിൽ ടാങ്കർ ഗുഡ്സ് ട്രെയ്ൻ ടാങ്കർ കോച്ചിന് വശത്തെ ഏണിപ്പടി വഴി ചവിട്ടി കയറി വാഗണ് മുകളിലൂടെ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണു റെയിൽവേ പോലീസ് നൽകുന്ന വിവരം. ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ 2500 വോൾട്ട് കടന്നുപോകുന്ന റെയിൽവേ ഇലക്ട്രിക് ലൈനിൽ മുട്ടി ഷോക്കേറ്റു തെറിച്ചു വീഴുകയായിരുന്നു. വിദ്യാർത്ഥിയുടെ ശരീരത്തിൽ പടർന്ന തീ ഓടിയെത്തിയവരാണ് കെടുത്തിയത്. കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്‌നിക്കിൽ രണ്ടാംവർഷ കമ്പ്യൂട്ടർ എൻജിനീയർ വിദ്യാർഥിയാണ് അദ്വൈത്. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.