കുട്ടിക്കാനത്ത് നിയന്ത്രണവിട്ട ബൈക്ക് മറിഞ്ഞു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.


മുണ്ടക്കയം: കുട്ടിക്കാനത്ത് നിയന്ത്രണവിട്ട ബൈക്ക് മറിഞ്ഞു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കുട്ടിക്കാനം മരിയൻ കോളേജ് വിദ്യാർഥി അണക്കര പ്ലാമൂട്ടിൽ ഡോൺ സാജൻ (18)ആണ് മരിച്ചത്.  കുട്ടിക്കാനം ഐ എച് ആർ ഡി ക്ക് സമീപം വളവിന് സമീപം ആണ് അപകടം ഉണ്ടായത്. ബൈക്ക് നിയന്ത്രണംവിട്ടു റോഡിലേക്ക്  മറിയുകയായിരുന്നു. റോഡിലേക്ക് തലയിടിച്ച് വീണിനെ തുടർന്നാണ് മരണം സംഭവിച്ചത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിക്കാനം മരിയൻ കോളേജിലെ ബി എസ് ഇ ഫിസിക്സ് ഒന്നാംവർഷാ വിദ്യാർഥിയായിരുന്നു ഡോൺ സാജൻ.