രാജസ്ഥാനിലും കോട്ടയത്തിന്റെ ആമ്പൽ വസന്തം സൂപ്പർ ഹിറ്റ്! ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലമാണു മലരിക്കൽ എന്ന് ജില്ലാ കളക്ടർ.


കോട്ടയം: ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട സ്ഥലമാണ് കോട്ടയം ജില്ലയിലെ മലരിക്കൽ എന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ.

 

 മലരിക്കലിലെ ആമ്പൽ പാടങ്ങൾ സന്ദർശിക്കാൻ എത്തിയതായിരുന്നു ജില്ലാ കളക്ടർ. തന്റെ സ്വദേശമായ രാജസ്ഥാനിലും ആമ്പൽ വിസ്മയം സൂപ്പർ ഹിറ്റാണെന്നു കളക്ടർ പറഞ്ഞു. തന്റെ സുഹൃത്തുക്കൾ നാട്ടിലും നിന്നും ഈ വിസ്മയ കാഴ്ച എവിടെയാണെന്ന് അന്വേഷിച്ചിരുന്നു, അറ്റ് കോട്ടയത്താണെന്നും ഇങ്ങോട്ടേക്കു പോന്നോളൂ എന്നും പറഞ്ഞതായി കളക്ടർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്.അനീഷ് അധ്യക്ഷത വഹിച്ചു. മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ പുനഃസംയോജന പദ്ധതി കോഓർഡിനേറ്റർ കെ. അനിൽകുമാർ, പഞ്ചായത്ത് മുൻ പ്രസിഡന്റ് അജയൻ കെ.മേനോൻ തുടങ്ങിയവർ കലക്ടർക്കൊപ്പം ഉണ്ടായിരുന്നു.