ഈരാറ്റുപേട്ടയിൽ നിയന്ത്രണംവിട്ട ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ നിയന്ത്രണംവിട്ട ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം. പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശിയായ മറ്റക്കാട്ട് ഓമനക്കുട്ടന്റെ മകൻ അഭിജിത് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5 മണിയോടെ ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ ഈലക്കയത്ത് ആണ് അപകടം ഉണ്ടായത്. യുവാവ് ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം കണ്ട് എത്തിയവർ ചേർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈരാറ്റുപേട്ട പോലീസ് മേൽനടപടികൾ സ്വീകരിച്ചു.