കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പളളി പാറക്കടവ് സ്വദേശി മുനീർ ബഷീറാണ്(32) മരിച്ചത്. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ആനക്കല്ല് വളവ്കയം ഭാഗത്താണ് ആണ് അപകടം ഉണ്ടായത്. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടുകൂടിയാണ് അപകടമുണ്ടായത്. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.