തലയോലപ്പറമ്പ്: തലയോലപ്പറമ്പിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് തലയോലപ്പറമ്പ് തലപ്പാറയിൽ ആണ് അപകടം ഉണ്ടായത്. കരിപ്പാടം മുർത്താസ് അലി റഷീദ്(27), വൈക്കം സ്വദേശി ഋത്വിക്(29) എന്നിവർ ആണ് മരിച്ചത്. അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിലാകെ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ ഇവരുടെ സുഹൃത്ത് സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
തലയോലപ്പറമ്പിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം.
