പാലാ: പാലയിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ 2 യുവാക്കൾ മുങ്ങി മരിച്ചു. പാലാ മുരിക്കുംപുഴ തൈങ്ങന്നൂർ കടവിൽ ആണ് രണ്ടു യുവാക്കൾ മുങ്ങി മരിച്ചത്. പാലായിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന കാഞ്ഞിരമറ്റം സ്വദേശിയായ കണ്ടത്തിൻകരയിൽ ജിസ് സാബു,ചെമ്മലമറ്റം സ്വദേശിയായ വെട്ടിക്കൽ ബിബിൻ ബാബു എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. ഇരുവരും കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തിയാണ് ഇരുവരുടെയും മൃതദേഹം കരയ്ക്കെത്തിച്ചത്. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
പാലയിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ 2 യുവാക്കൾ മുങ്ങി മരിച്ചു.
