കോട്ടയം: കോട്ടയത്ത് തെരുവു നായയുടെ ആക്രമണത്തില്‍ ആറുപേര്‍ക്ക് കടിയേറ്റു.

കോട്ടയം നഗരത്തിൽ കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിനു സമീപമാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. നായയ്ക്ക് പേവിഷബാധയേറ്റതായി സംശയം ഉണ്ട്. വഴിയിലൂടെ നടന്നു നീങ്ങിയവരെയാണ് നായ ആക്രമിച്ചത്.

കടിയേറ്റവർക്ക് ജില്ലാ ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കി. നായയെ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പിടികൂടി.തെരുവു നായയുടെ ആക്രമണത്തില്‍ മുൻ മുനിസിപ്പൽ ചെയർമാൻ പി.ജെ. വർഗീസീനും കടിയേറ്റു.
Representative Image
