ഇസ്രായേലിൽ രോഗിയുമായി പോയ കാർ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിനിയായ ഹോം നേഴ്സ് മരിച്ചു.


കോട്ടയം: ഇസ്രായേലിൽ രോഗിയുമായി പോയ കാർ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിനിയായ ഹോം നേഴ്സ് മരിച്ചു.

 

 കോട്ടയം വെളിയന്നൂർ പുതുവേലി പുതുശേരിൽ രാജേഷിന്റെ ഭാര്യ രൂപ രാജേഷ് (41) ആണ് ഇസ്രയേലിൽ അഷ്ഗാമിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്. രണ്ടു വർഷമായി ഹോം കെയർ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു രൂപ.

 

 രോഗിയുമായി പോയ കാർ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിചാണ് അപകടം ഉണ്ടായത്. ഉടനെ തന്നെ ബാർസിലായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഒപ്പമുണ്ടായിരുന്ന രോഗി പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അവധിക്ക്‌ നാട്ടിലേയ്ക്ക് വരാനിരിക്കേയാണ് മരണം. രാമപുരം ചക്കാമ്പുഴ മഞ്ഞപ്പിള്ളിൽ രാമൻ-രുഗ്മിണി ദമ്പതിമാരുടെ മകളാണ്. മൃതദേഹം നാട്ടില്‍ കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചു. മക്കൾ: പാർവതി (ജർമനി), ധനുഷ് (പ്ലസ് വൺ വിദ്യാർഥി).